close
Choose your channels

അണ്ടർ 19 സാഫ് കപ്പ്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം സെമിയിൽ

Tuesday, September 26, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അണ്ടർ 19 സാഫ് കപ്പ്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം സെമിയിൽ

2023 അണ്ടർ 19 സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൻ്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഭൂട്ടാനെ 2-1 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഗ്യംസാർ ഗോയാരിയും റിക്കി മീഠെയുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ വല കുലുക്കിയത്. ജിഗ്മെ നംഗ്യെലാണ് ഭൂട്ടാനുവേണ്ടി ആശ്വാസഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു. സെമി ഫൈനലില്‍ ആതിഥേയരായ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ബുധനാഴ്ചയാണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്. തോറ്റെങ്കിലും ഭൂട്ടാന്‍ സെമിയിലെത്തി. ആദ്യ മത്സരത്തില്‍ ഭൂട്ടാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. സെമിയില്‍ പാകിസ്താനാണ് ഭൂട്ടാൻ്റെ എതിരാളി.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment