close
Choose your channels

ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിൽ മോഷണം; വജ്രാഭരണങ്ങളടക്കം 60 പവൻ നഷ്ടപ്പെട്ടു

Monday, March 20, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിൽ മോഷണം; വജ്രാഭരണങ്ങളടക്കം 60 പവൻ നഷ്ടപ്പെട്ടു

സംവിധായികയും രജനീകാന്തിൻ്റെ മകളുമായ ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിൽ മോഷണം. വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലേസ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. 60 പവൻ്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് വിവരങ്ങള്‍. ഇതിനെ തുടർന്ന് വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയിരിക്കുകയാണ്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നുമാണ് ഐശ്വര്യയുടെ ആരോപണം. താൻ പുറത്തുപോകുമ്പോൾ വീട്ടുജോലിക്കാർക്ക് ഇവിടേക്ക് എത്താനാകുമായിരുന്നുവെന്നും ഐശ്വര്യ പരാതിയിൽ പറയുന്നു.

2019 ല്‍ തൻ്റെ സഹോദരി സൗന്ദര്യ രജനികാന്തിൻ്റെ വിവാഹ വേളയിൽ ആഭരണങ്ങൾ ധരിച്ചിരുന്നുവെന്നും അത് വീട്ടിലെ ലോക്കറിൽ മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾക്കൊപ്പം പൂട്ടിയതായും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Follow us on Google News and stay updated with the latest!