ഓസ്കര് ജേതാവിന് ഒരു കോടി രൂപ സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ


Send us your feedback to audioarticles@vaarta.com


95-ാമത് ഓസ്കര് പുരസ്കാരങ്ങളില് ഇന്ത്യയുടെ അഭിമാനമായി മാറിയ കാർത്തികി ഗോൺസാൽവസിനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. ഊട്ടി സ്വദേശിയായ കാർത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്സ്’ ആണ് മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കര് പുരസ്കാരം നേടിയത്. പുരസ്കാരം സ്വന്തമാക്കിയതിന് ഒരു കോടി രൂപയാണ് സംവിധായികയ്ക്ക് സ്റ്റാലിന് പാരിതോഷികമായി നല്‍കിയത്. കാർത്തികിയുടെ നേട്ടത്തേക്കുറിച്ചും കാര്‍ത്തികിയെ ആദരിക്കുന്നതിൻ്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെള്ളിയും. മുതുമല വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞു വെച്ചവരാണ് രണ്ടു പേരും. ഇവരുടെ ജീവിതകഥയാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്'.
Follow us on Google News and stay updated with the latest!