close
Choose your channels

'സൂര്യപുത്ര കര്‍ണ്ണ': ടീസർ റിലീസായി

Monday, September 25, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സൂര്യപുത്ര കര്‍ണ്ണ: ടീസർ റിലീസായി

തമിഴ് സൂപ്പർതാരം വിക്രത്തിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കർണ്ണ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ അടക്കം ടീസർ പങ്കുവച്ചിട്ടുണ്ട്. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കർണ്ണനായി എത്തുന്ന വിക്രമിൻ്റെ രംഗമാണ് ടീസറിലുള്ളത്.

മഹാഭാരത കഥയിലെ കര്‍ണ്ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം എന്നാണ് പുറത്തു വരുന്ന സൂചന. എന്ന് നിൻ്റെ മൊയ്‌തീന് ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കർണ്ണ. പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണ്ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണ്ണന്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുക ആയിരുന്നു വിമല്‍. നേരത്തെ ചിത്രത്തിൻ്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment