close
Choose your channels

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

Friday, September 29, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി എംപിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശിച്ച ദിവസത്തിൽ തന്നെ പദവി ഏറ്റെടുക്കുമെങ്കിലും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തിൽ തൃശ്ശൂരിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ താൻ പങ്കെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും കുറിപ്പിൽ അദ്ദേഹം നന്ദി അറിയിച്ചു. 1995-ൽ കൊൽക്കത്തയിലാണ് പ്രശസ്ത സംവിധായകാൻ സത്യജിത്റായ് യുടെ പേരിൽ ഫിലിം ഇൻസ്റ്റ്യിറ്റ്യൂട്ട് ആരംഭിച്ചത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേണിംഗ് കൗൺസിൽ, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി, അക്കാദമിക് കൗൺസിൽ എന്നിവയുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment