close
Choose your channels

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

Thursday, October 5, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

വിനയ് ഫോർട്ട് നായകനാകുന്ന ചിത്രം ‘സോമൻ്റെ കൃതാവ്’ ഒക്ടോബർ 6 ന് തീയറ്ററുകളിൽ എത്തും. പ്രത്യേക സ്വാഭാവമുള്ള സോമന്‍ എന്ന യുവാവിൻ്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ. സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം.

മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. രഞ്ജിത്ത് കെ ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം: പി എസ് ജയഹരി, എഡിറ്റർ: ബിജീഷ് ബാലകൃഷ്ണൻ.

Follow us on Google News and stay updated with the latest!