close
Choose your channels

കാഴ്ച മറയും മുൻപേ തന്റെ ആഗ്രഹം പൃഥ്വിരാജ് നിറവേറ്റി, വികാരനിർഭരമായ നിമിഷങ്ങൾ

Saturday, January 11, 2020 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

Prithvirajs sweet gesture for a partially blind fan

ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തെ കണ്ടുമുട്ടുന്നത് വളരെ സന്തോഷകരമായ നിമിഷമാണ്, മാത്രമല്ല ഇത് അവരുടെ ജീവിതകാലം മുഴുവൻ വിലമതിക്കുകയും ചെയ്യും. ആരാധകർക്കൊപ്പം സമയം ചിലവഴിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് നടൻ പൃഥ്വിരാജ്. അടുത്തിടെ താരം പങ്കിടുത്ത പരിപാടികളിലെല്ലാം തന്റെ ആരാധകരോട് മനസ് തുറന്ന് സംസാരിക്കാനും അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും ശ്രദ്ധിക്കാറുണ്ട്. അങ്ങനത്തെ നിമിഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു.

ഇപ്പോൾ ഇതാ പൃഥ്വിരാജ് ഒരിക്കൽ കൂടി ആരാധകരുടെ മനസ്കീഴടക്കിയിരിക്കുന്നു. കണ്ണുകളുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെടും മുമ്പ് തന്റെ പ്രിയപ്പെട്ട താരത്തെ ഒരു നോക്കു കാണണമെന്ന ആരാധികയായ കവിതയുടെ ആഗ്രഹമാണ് നടൻ സാധിച്ച്കൊടുത്തിരിക്കുന്നത്. തന്റെ ആരാധികയെ നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആരാധകനായ രാജീവ് എസ് മലയാലപ്പുഴയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്.

രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. മലയാള സിനിമാലോകം, അതിൽ അഭിനയിക്കുന്ന താരങ്ങൾ, ചുരുക്കം ചില ടെക്നീഷ്യൻസ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനർത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്നേഹിച്ചു എന്നാണ്..

അതിൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ്..പത്തനാപുരം സ്വദേശി കവിതയുടേത്... മലയാളികളുടെ അഭിമായ സൂപ്പർതാരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം.. നന്ദനം മുതൽ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്...ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത..വർഷങ്ങൾക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തിൽ ഞരമ്പിന്റ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂർണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുൻപ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നാരുന്നു..

വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാൻ അവൾ പ്രതീക്ഷയോടെ കാത്തിരുന്നു... ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയിൽ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാൻ ഒരു ശ്രമം നടത്തി.. പൃഥ്വിരാജ് ഫാൻസിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു...പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു..

ജടായുപ്പാറയിൽ എത്തിയ തന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന കവിതയെ ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്നേഹിയെ കൂടെ കാണാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്.... കാണാൻ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവർക്ക് മുന്നിൽ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയർത്തിപ്പിടിച്ച് തന്നെ നടക്കാം..കാഴ്ചകൾ അവസാനിക്കുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിൽ.... അകക്കണ്ണിന്റ കാഴ്ചകളിൽ എന്നും പ്രിയപ്പെട്ട ഓർമയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്...

Follow us on Google News and stay updated with the latest!