'വിഷപ്പാമ്പ്' പരാമര്‍ശം: കോൺഗ്രസിന് മറുപടിയുമായി മോദി


Send us your feedback to audioarticles@vaarta.com


കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പാമ്പിനെപ്പോലെ തന്നെയാണെന്ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളാകുന്ന ശിവഭഗവാന്റെ കഴുത്തിലുള്ള പാമ്പാണ് താനെന്നും പ്രധാനമന്ത്രി പറഞ്ഞു.
"രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും എന്റെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ എന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നു. എന്നാല്‍ എനിക്ക് പറയാനുള്ളത് ശിവഭഗവാന്റെ കഴുത്തിലാണ് പാമ്പ് ഉള്ളത് എന്ന കാര്യമാണ്. രാജ്യത്തെ ജനങ്ങള്‍ എനിക്ക് ശിവഭഗവാന് തുല്യമാണ്. അതിനാല്‍ അവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന പാമ്പ് തന്നെയാണ് ഞാന്‍” എന്നാണ് നരേന്ദ്ര മോദി വേദിയിൽ സംസാരിച്ചത്. 85 ശതമാനം കമ്മീഷൻ തട്ടുന്ന കോൺഗ്രസിന് ഒരിക്കലും കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കാനാകില്ലെന്നും മോദി കുറ്റപ്പെടുത്തി. കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്നാരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Follow us on Google News and stay updated with the latest!