നമ്മുടെ സൂപ്പർ സീനിയർ: ബിജുമേനോനെ കുറിച്ച് സഞ്ജു സാംസൺ


Send us your feedback to audioarticles@vaarta.com


അറിഞ്ഞില്ല ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയര്‍ എന്നു കുറിച്ചുകൊണ്ട് നടൻ ബിജുമേനോൻ്റെ അപൂർവ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്. രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവാവായ ബിജു മേനോൻ്റെ ചിത്രമായിരുന്നു. നമ്മുടെ സൂപ്പര്‍ സീനിയർ എന്നെഴുതി ബിജു മേനോനെയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട് സഞ്ജു. തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ഐഡന്റിറ്റി കാർഡിന്റേതാണു ഫോട്ടോ. എന്തായാലും നിമിഷങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
രക്ഷാധികാരി ബൈജു എന്ന ബിജുമേനോൻ ചിത്രം ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് ക്ലബും വർഷങ്ങളായി ആ ക്ലബ്ബിൻ്റെ എല്ലാമായ ബൈജു എന്ന ആളുടെ കഥയുമാണ് പറയുന്നത്. നടന് ബിജു മേനോന് തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ താരമായിരുന്നു എന്ന വിവരം ഒരു പുതിയ അറിവായിരുന്നു സിനിമക്കാർക്കും പ്രേക്ഷകർക്കും. ഇത്ര മികച്ച ക്രിക്കറ്റ് താരമായിരുന്നോ ബിജു മേനോൻ എന്ന അമ്പരപ്പാണ് എല്ലാവർക്കും. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്.
Follow us on Google News and stay updated with the latest!