ഒരു പാർട്ടിയോടും ബന്ധമില്ല, സ്വപ്ന പറഞ്ഞത് പച്ചക്കള്ളം: വിജേഷ് പിള്ള


Send us your feedback to audioarticles@vaarta.com


സ്വർണ്ണക്കടത്തു കേസിൽ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. ഒരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത് എന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെട്ട വിജേഷ് പിള്ള വ്യക്തമാക്കി. 30 കോടി വാഗ്ദാനം ചെയ്തതിൻ്റെ തെളിവുകൾ സ്വപ്ന കാണിക്കണമെന്നും വിജേഷ് ആവശ്യപ്പെടുന്നു. എം.വി.ഗോവിന്ദനെ പോലുള്ളവരെ പത്രത്തിലും ടിവിയിലും ഒക്കെ കാണുന്നതല്ലാതെ എനിക്ക് അവരെയോ അവർക്ക് എന്നെയോ പരിചയമില്ല എന്നും വിജേഷ് പറയുന്നു. സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല. ഇവരെ അറിയില്ല, രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല, എല്ലാം ഡര്‍ട്ടി പൊളിറ്റിക്സ് ആണ്. എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും, കോണ്‍ഗ്രസുമായും, ബിജെപിയുമായും ബന്ധമില്ല. ഇന്നുവരെ ഒരു ജാഥയ്ക്കു പോലും പോയിട്ടില്ല. കുറച്ചെങ്കിലും എനിക്ക് ഇഷ്ടം തോന്നിയ പാര്‍ട്ടി ബിജെപിയാണ്. കാരണം ഞാന്‍ വിശ്വാസിയാണ്. അമ്പലങ്ങളില്‍ പോവുന്നതൊക്കെ ഇഷ്ടമാണ്. ആ ഒരു ചുറ്റുപാടുകളൊക്കെ ഉള്ളതു കൊണ്ടുള്ള ഇഷ്ടമാണ്, ബിജെപിയോട്.ആ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല.'' വിജേഷ് പിള്ള പറയുകയുണ്ടായി.
Follow us on Google News and stay updated with the latest!