close
Choose your channels

ഏകദിന ലോക കപ്പിൽ ന്യുസീലൻഡിന് വീണ്ടും ജയം

Tuesday, October 10, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഏകദിന ലോക കപ്പിൽ ന്യുസീലൻഡിന് വീണ്ടും ജയം

ഏകദിന ലോക കപ്പിൽ നെതർലൻഡ്‌സിനെ തകർത്ത് ന്യുസീലൻഡ് രണ്ടാം ജയം സ്വന്തമാക്കി. നെതർലൻഡ്‌സിനെ 99 റൺസിന് ആണ് ന്യൂസീലൻഡ് തോൽപ്പിച്ചത്. 73 പന്തിൽ 69 റൺസെടുത്തായിരുന്നു അക്കെർമാൻ്റെ പോരാട്ടം. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ് 27 പന്തിൽ 30 റൺസെടുത്തു. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റ്‌നര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്‍ റി മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിരുന്നു. വില്‍ യങ്, രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ ടോം ലാഥം എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. നെതര്‍ലന്‍ഡ്സിനായി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍, റൊളോഫ് വാന്‍ഡെര്‍ മെര്‍വെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment