close
Choose your channels

ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു

Saturday, January 14, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. ഇതോടെ ഭാരത് ജോഡോ യാത്ര നിർത്തിവച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്‌വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7 ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30ന് ജമ്മുകശ്മീരില്‍ സമാപിക്കാനിരിക്കെയാണ് എംപിയുടെ മരണം. സന്ദോഖ് സിങ് ചൗധരിയുടെ മകന്‍ വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നുടുമ്പോഴാണ് എംപിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ലോഹ്‌രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ജോഡോ യാത്രയ്ക്ക് വിശ്രമ ദിനമായിരുന്നു. ലധൗലില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് യാത്ര പുനഃരാരംഭിച്ചത്.

Follow us on Google News and stay updated with the latest!