close
Choose your channels

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിൽ

Thursday, March 30, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിൽ എത്തും. അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം ആദ്യമായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. വൈക്കം സത്യഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ഖാര്‍ഗെ കേരളത്തിലെത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയ്ക്കൊപ്പം കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഒപ്പമുണ്ടാകും. ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം മല്ലികാർജുൻ ഖാർഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടു മണിക്ക് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment