close
Choose your channels

'മഹൽ' പ്രദർശനത്തിന് ഒരുങ്ങുന്നു

Thursday, September 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മഹൽ പ്രദർശനത്തിന് ഒരുങ്ങുന്നു

ഷഹീൻ സിദ്ദിഖ്, ഉണ്ണി നായർ, ലാൽ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രം 'മഹൽ' പ്രദർശനത്തിന് ഒരുങ്ങുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധവും എന്നാൽ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും ആണ് ചിത്രം പറയുന്നത്.

അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐമാക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ അർജുൻ പരമേശ്വർ ആർ, ഡോക്ടർ ഹാരിസ് കെ ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിവേക് വസന്തലക്ഷമിയാണ്. ഡോക്ടർ ഹാരിസ് കെ.ടി കഥ തിരക്കഥ സംഭാഷണം എഴുതുന്നു. റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു. ഹരിചരൺ, സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ, എഡിറ്റർ അഷ്ഫാക്ക് അസ്ലം.

Follow us on Google News and stay updated with the latest!   

Related Videos