close
Choose your channels

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

Tuesday, October 24, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഒരു വോട്ടിനായാലും ഇത്തവണ തൃശ്ശൂരില്‍ ജയിപ്പിക്കണേ: സുരേഷ് ഗോപി

ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്ന് ജനങ്ങളോട് അഭ്യർഥന നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും സുരേഷ് ഗോപി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സുരേഷ് ​ഗോപി തൻ്റെ പുതിയ ചിത്രമായ ഗരുഡൻ്റെ പ്രമോഷൻ്റെ ഭാ​ഗമായി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്- "ത‍ൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. ത‍ൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചു പറിക്കാൻ ഞാനില്ല. ഞാൻ ആങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എൻ്റെ അപേക്ഷ".

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment