close
Choose your channels

കൊല്ലം സുധി വാഹന അപകടത്തിൽ മരണമടഞ്ഞു

Monday, June 5, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കൊല്ലം സുധി വാഹന അപകടത്തിൽ മരണമടഞ്ഞു

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം ഉണ്ടായത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ബിനു അടിമാലി ഉള്‍പ്പടേയുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കാറിൻ്റെ മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ സുധിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുണ്ടായിരുന്ന ആംമ്പുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ടിവി ഷോകളിൽ സജീവമായിരുന്ന കൊല്ലം സുധിയുടെ മരണം കലാലോകത്തെ ഞെട്ടിച്ചു. മിമിക്രി വേദികളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയ താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ കൊല്ലം സുധി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിൻ്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment
Related Videos