close
Choose your channels

അമ്മൂമ്മയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കി കീർത്തി സുരേഷ്

Tuesday, July 25, 2017 • മലയാളം Comments

അമ്മൂമ്മയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് യുവതാര സുന്ദരി കീർത്തി സുരേഷ്. കീർത്തിയുടെ അമ്മൂമ്മയും നടി മേനകയുടെ അമ്മയുമായ സരോജ അഭിനയിക്കുന്ന ലൊക്കേഷനിൽ അപ്രതീക്ഷിതമായി എത്തിയാണ് കീർത്തി അമ്പരപ്പിച്ചത്. മാത്രമല്ല നാലു മണിക്കൂറോളം സെറ്റിൽ ചെലവഴിക്കുകയും ചെയ്തു. ദാദ 87 എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രത്തിൽ ചാരുഹാസനൊപ്പമാണ് സരോജ അഭിനയിക്കുന്നത്. മുൻപ് ശിവകാർത്തികേയനും കീർത്തി സുരേഷും ഒരുമിച്ച് അഭിനയിച്ച റെമോയിലും സരോജം വേഷമിട്ടിരുന്നു. ദാദയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് കീർത്തി എത്തിയത്.

സരോജത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത് നേരിട്ടു കാണുന്നതിനോടൊപ്പം തന്നെ ചാരു ഹസന്റെ അനുഗ്രഹവും വാങ്ങിയാണ് കീർത്തി സുരേഷ് മടങ്ങിയത്. തുടങ്ങിയത് മലയാള സിനിമയിലൂടെയാണെങ്കിലും തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. കപ്പ പപ്പടം, മഹാനദി തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ നായികയായി അഭിനയിക്കുകയാണ് കീർത്തി.

Get Breaking News Alerts From IndiaGlitz