"മരണവുമായുള്ള ഒരു മുഖാമുഖം"; തന്നെ രക്ഷിച്ച 5 മാലാഖമാർക്കൊപ്പം സെൽഫിയെടുത്ത് ജോയ് മാത്യു
പുതുവത്സര ആരംഭത്തില്‍ താൻ മരണത്തെ മുഖാമുഖം കണ്ടുവെന്ന് ജോയ് മാത്യു. എന്താണ് തനിക്ക് നടന്ന സംഭവമെന്ന് താരം വിശദീകരിച്ചില്ലെങ്കിലും, തന്നെ രക്ഷപെടുത്തിയ കുറ്റിപ്പുറത്തുനിന്നുമുള്ള ഒരു സംഘ അപരിചിതരായ ചെറുപ്പക്കാരെ പരിചയപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നു.
ചെറുപ്പക്കാരുടെ കൂടെയുള്ള സെൽഫിക്കൊപ്പം ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
"പുതുവത്സര ആരംഭത്തില്‍ത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്. സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണി. രക്ഷകരായി എത്തിയവര്‍ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം.
എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെൽഫി എടുത്തോട്ടെ?പിന്നെ മാലാഖമാര്‍ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി. ഇവരില്‍ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക Hassan, Suhail, Siyad, Favas, Solih എന്നൊക്കെയാണിവരുടെ പേരുകള്‍."