ഫഹദ് ഫാസിലിൻ്റെ ധൂമം ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി


Send us your feedback to audioarticles@vaarta.com


ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. കെ.ജി.എഫ്, കാന്താര എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് കിരഗണ്ടൂരിൻ്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. 'മഹേഷിൻ്റെ പ്രതികാരം' എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യു, വിനീത്,അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റേത് ആയി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ധൂമം തിയേറ്ററുകളിൽ എത്തിക്കുന്നത്. കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ധൂമം. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായിട്ടാണ് ചിത്രത്തിൻ്റെ റിലീസ്. പ്രീത ജയരാമനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. എഡിറ്റിങ്: സുരേഷ് അറുമുഖൻ, പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. പി ആർ ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ്: ബിനു ബ്രിങ് ഫോർത്ത്.
Follow us on Google News and stay updated with the latest!