close
Choose your channels

'ക്ലാസ്സ്- ബൈ എ സോള്‍ജ്യര്‍'; വീഡിയോ ഗാനം പുറത്തിറങ്ങി

Monday, September 25, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ക്ലാസ്സ്- ബൈ എ സോള്‍ജ്യര്‍; വീഡിയോ ഗാനം പുറത്തിറങ്ങി

പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ്- ബൈ എ സോള്‍ജ്യര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ചിത്രത്തിൽ വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കവി പ്രസാദ് എഴുതിയ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകർന്ന് ശ്രേയ ജയദീപ് ആലപിച്ച 'ഉയിരാണച്ഛൻ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഈ ചിത്രത്തിലെ ഗാനങ്ങൾ മാജിക് ഫ്രെയിംസ് മ്യൂസിക്ക് വിപണിയിലെത്തിക്കുന്നു.

സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോക്ടർ പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനിൽ രാജ് തിരക്കഥ സംഭാഷണമെഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ: റക്സ്ൺ ജോസഫ്.

Follow us on Google News and stay updated with the latest!