close
Choose your channels

ഷാജി കൈലാസ് ചിത്രത്തിൽ നായിക-ഭാവന

Thursday, December 8, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഷാജി കൈലാസ് ചിത്രത്തിൽ നായിക-ഭാവന

നിഖില്‍ ആനന്ദിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിൽ ഭാവന നായികയാകുന്നു. 'ചിന്താമണി കൊലക്കേസ്' നു ശേഷം ഷാജി കൈലാസ് - ഭാവന ഒരുമിക്കുന്ന ചിത്രം ഡിസംബറിൽ തന്നെ ചിത്രീകരണം ആരംഭിക്കും. ഒരിടവേളയ്‍ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. 16 വർഷം മുമ്പാണ് ചിന്താമണി കൊലക്കേസ്' ഇറങ്ങിയത്.

അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്, നന്ദു തുടങ്ങിയവരാണ് 'ഹണ്ട്' ലെ മറ്റു താരങ്ങൾ. ജയലക്ഷ്‍മി ഫിലിംസിൻ്റെ ബാനറില്‍ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജാക്ക്സണ്‍ ആണ് ഹണ്ട് എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം. ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. ഷാജി കൈലാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം
പൃഥ്വിരാജ് നായകനാകുന്ന' കാപ്പ'യാണ്.

Follow us on Google News and stay updated with the latest!   

Related Videos