അയൽവാശി ഏപ്രിൽ 21 ന് തീയറ്ററുകളിൽ
Send us your feedback to audioarticles@vaarta.com
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന "അയൽവാശി" ഏപ്രിൽ 21ന് തീയറ്ററുകളിൽ എത്തും.. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പെരാരി സഹനിർമ്മാതാവുമായാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‌സിന്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇർഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയൽവാശി. സെൻട്രൽ പിക്ചേർസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നെസ്‌ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹകൻ - സജിത് പുരുഷൻ, സംഗീതം - ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കോണ്ട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ - ബാദുഷ എൻ എം, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് - നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻസ് - യെല്ലോടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് - സെബാൻ ഒബ്സ്ക്യൂറ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ
Follow us on Google News and stay updated with the latest!
Comments
- logoutLogout