ലൈംഗിക പീഡന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല; ബ്രിജ് ഭൂഷൺ കോടതിയിൽ


Send us your feedback to audioarticles@vaarta.com


വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച പീഡന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ്റെ അഭിഭാഷൻ കോടതിയിൽ വാദിച്ചു. കായിക താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. ലൈംഗിക താൽപര്യത്തോടെ അല്ലാതെ പൾസ് നോക്കുന്നത് ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും ബ്രിജ് ഭൂഷൺ കോടതിയിൽ വാദിച്ചു.
ബ്രിജ് ഭൂഷണിനായി അഭിഭാഷകനായ രാജീവ് മോഹനാണ് ഹാജരായത്. കേന്ദ്ര കായിക മന്ത്രാലയം മേൽനോട്ട സമിതി രൂപവത്കരിക്കുന്നതുവരെ പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബ്രിജ് ഭൂഷണിൻ്റെ അഭിഭാഷകൻ പറഞ്ഞു. കുറ്റകരമായ ഉപദ്രവവും ലൈംഗിക അതിക്രമവും തമ്മിൽ വ്യത്യാസമുണ്ടെന്നും വാദത്തിനിടെ അദ്ദേഹം പറഞ്ഞു. ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ ലൈംഗികാതിക്രമ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout

-
Riyan Arjun
Contact at support@indiaglitz.com