close
Choose your channels

'ആട്ടം'; ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Monday, September 18, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആട്ടം; ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു

നവാഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ 'ആട്ടം' ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലേക്ക് (ഐ.എഫ്.എഫ്.എൽ.എ) തിരഞ്ഞെടുക്കപ്പെട്ടു. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ 'ആട്ട'വും ഇടം പിടിച്ചതോടെ ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ജോയ് മൂവീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ.അജിത് ജോയ് ആണ് നിർമാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ബേസിൽ സി ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും. പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോടൂത് ആണ്. അസോസിയേറ്റ് ഡയറക്ടർ ബിച്ചു. ജോയ് മൂവീസ് പ്രൊഡക്ഷൻ വിതരണം ചെയ്യുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.

Follow us on Google News and stay updated with the latest!